ബൈക്ക് യാത്രികരെ ആളുമാറി ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ
text_fieldsവിഷ്ണു അനന്തു
ആറാട്ടുപുഴ: ഫുട്ബാൾ കളി കണ്ട് മടങ്ങിയ ആറാട്ടുപുഴ സ്വദേശികളായ ബൈക്ക് യാത്രികരെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. മൂന്നാം പ്രതി പുറക്കാട് പുന്തല പുത്തൻ പറമ്പിൽ വിഷ്ണു (24) എട്ടാം പ്രതി തോട്ടപ്പള്ളി കൊട്ടാര വളവ് ഗിരിജൻ ചിറയിൽ അനന്തു (23) എന്നിവരാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 25-ന് രാത്രി 10.30 നാണ് സംഭവം.
കുമാരകോടിയിൽ വെച്ച് വാഹനം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആറാം പ്രതി കരുവാറ്റ അശോകം വീട്ടിൽ അമൽ അശോക് (25) ഏഴാം പ്രതി കരുവാറ്റ അഞ്ചുതെങ്ങ് വീട്ടിൽ അനന്തകൃഷ്ണൻ (22) എന്നിവർ കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലായിരുന്നു.
ഐ.എസ്.എച്ച്.ഒ ശിവ പ്രകാശ്, എസ്.ഐ.സുധീർ, സി.പി.ഒമാരായ രാഹുൽ ആർ.കുറുപ്പ് ,അഖിൽ മുരളി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

