രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ നഴ്സുമാര്‍ അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജിൽ അത്യാസന്നനിലയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍. കൊല്ലം അയിരക്കുഴി സ്വദേശി വൈ.ആർ. ഷമീർ (29), ഊരൂട്ടമ്പലം മണ്ണടിക്കോണംസ്വദേശി ബിവിൻ എസ്. ല ാൽ (33) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റു ചെയ്തത്.
കാര്യവട്ടത്തുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ബേബിയെന്ന രോഗിക്കായി ബന്ധുക്കൾ വാങ്ങിനൽകിയ മരുന്നുകളിൽ പതിനായിരത്തിലധികം രൂപയുടെ മരുന്നുകൾ രോഗിയുടെ ബന്ധുക്കളറിയാതെ വാങ്ങിയ മെഡിക്കൽ സ്റ്റോറിൽതന്നെ തിരികെ എത്തിച്ചാണ് പണം തട്ടിയത്. രോഗിക്കായി വാങ്ങിനൽകിയ മരുന്നുകൾക്കൊപ്പം ഇവർ ബില്ലും തന്ത്രത്തിൽ കൈക്കലാക്കി. ഈ ബില്ലും മരുന്നുകളും രോഗിയുടെ ബന്ധുക്കളറിയാതെ മെഡിക്കൽ സ്റ്റോറിൽ തിരികെ നൽകിയാണ് ഇവർ 10,793 രൂപ തട്ടിയെടുത്തത്.
ബന്ധുക്കൾ മെഡിക്കൽ സ്റ്റോറിലെത്തി മരുന്നുകളുടെ ഡ്യൂപ്ലിക്കേറ്റ് ബിൽ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസ്സിലായത്. രണ്ടുപേർ വന്ന് മരുന്നും ബില്ലും തിരികെ നൽകി പണം കൈപ്പറ്റിയെന്ന് മെഡിക്കൽ സ്റ്റോറിലെ ജീവനക്കാർ അറിയിച്ചു. മെഡിക്കൽ സ്റ്റോറിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് നഴ്സുമാരായ ഷമീർ, ബിവിൻ എന്നിവരെ തിരിച്ചറിഞ്ഞു. മെഡിക്കൽ കോളജ് പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൊളജ് എസ്.ഐ ശ്രീകാന്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
