യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയില്‍
text_fieldsഗോകുല്‍ മഹേന്ദ്രന്, ഗോകുല്‍
നേമം: യുവാവിനെ ആക്രമിച്ച രണ്ടംഗസംഘത്തെ പൂജപ്പുര പൊലീസ് പിടികൂടി. തൃക്കണ്ണാപുരം ഞാലിക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ഗോകുല്‍ മഹേന്ദ്രന് (23), വിളവൂര്‍ക്കല്‍ പെരുകാവ് സരസ്വതി വിലാസത്തില്‍ നന്ദു എന്ന ഗോകുല്‍ (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞവര്‍ഷം 22നാണ് കേസിനാസ്പദമായ സംഭവം. പൂങ്കുളം സ്വദേശിയായ പ്രിന്‍സണ്‍ (29) ആണ് ആക്രമണത്തിനിരയായത്. കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയും ചവിട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. പ്രതികള്‍ക്ക് പ്രിന്‍സന്റെ സുഹൃത്തുമായുണ്ടായിരുന്ന വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

