Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും'; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

നിലമ്പൂർ: 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ അധികാരത്തിൽ തിരിച്ച് വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് സതീശന്‍റെ പ്രതികരണം.

ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യു.ഡി.എഫ് ജനഹൃദയം കവരും. ഇത് യു.ഡി.എഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി -വി.ഡി. സതീശൻ പറഞ്ഞു.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് പതിനായിരത്തിലേറ വോട്ടിന് വിജയിച്ചിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ വ്യക്തിപ്രഭാവമോ മുൻ എം.എൽ.എ പി.വി. അൻവർ ഉയർത്തിയ വെല്ലുവിളിയോ ഒട്ടും ബാധിക്കാതെയാണ് ഷൗക്കത്തിന്‍റെ മിന്നും വിജയം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - UDF will come back to power like a storm in 2026 - VD Satheesan
Next Story