Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പളളിമുറ്റം സ്വർഗത്തണലാക്കി ഉമ്മർഹാജി

text_fields
bookmark_border
പളളിമുറ്റം സ്വർഗത്തണലാക്കി ഉമ്മർഹാജി
cancel
camera_alt

പരപ്പനങ്ങാടി അബ്റാർ മസ്ജിദിന്റെ മുറ്റത്ത് ജീവനക്കാരൻ പട്ടണത്ത് ഉമർഹാജി തീർത്ത കൃഷിത്തോട്ടം

പരപ്പനങ്ങാടി : ഇത് അടുക്കളതോട്ടമല്ല, പള്ളി തോട്ടമാണ്. പരപ്പനങ്ങാടി ടൗണിലെ അബ്റാർ മസ്ജിദിന്റെ മുറ്റം. പച്ചനിറഞ്ഞ് കാണാൻ ചന്തമുള്ള തോട്ടത്തിൽ നിറയെ കായ്കനികൾ. വാഴപഴം മുതൽ പപ്പാഴ വരെ നൂറു മേനി വിളഞ്ഞു നിൽക്കുന്നു. പള്ളിയിലെ ജീവനക്കാരനായ പട്ടണത്ത് ഉമ്മർ ഹാജിയാണ് ഒഴിവുളള സമയം മണ്ണിൽ ചെലവഴിച്ച് പൊന്നു വിളയിക്കുന്നത്.

പള്ളി കമ്മറ്റി പ്രസിഡന്റ് ടി. ടി. ശംസുദ്ധീൻ, സെക്രട്ടറി പി. വി നാസിർ കേയി എന്നിവരുടെയും മനാറുൽ ഇസ്ലാം ട്രസ്റ്റ് ചെയർമാൻ പി.കെ അബൂബക്കർ ഹാജിയുടെയും പിന്തുണ ഉദ്യമത്തിന് പിന്നിലുണ്ട്. മറ്റ് പള്ളികളും ഇത് മാതൃകയാക്കണമെന്ന് ദേശീയ തൊഴിലുറപ്പു പദ്ധതി ജില്ല ഓംബുഡ്‌സ്മാൻ സി. അബ്ദുൽ റഷീദ് പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ummerhaji turned the courtyard into a paradise
Next Story