കോളജിലെ പരീക്ഷ സെൻറർ പി.എസ്.സി വീണ്ടും ഒഴിവാക്കി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ പി.എസ്.സി പരീക്ഷ സെൻററിൽ വീണ്ടും മാറ്റം. സംസ ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ (പട്ടികവർഗം) പ്യൂൺ തസ്തികയിലേക്ക് ഈ മാസം 23ന് നടക്കുന്ന ഒ.എം.ആർ പരീക്ഷക്കായി യൂനിവേഴ്സിറ്റി കോളജിൽ അനുവദിച്ചിരുന്ന മൂന്ന് സെൻററുകളാണ് മാറ്റിയത്.
കോളജിൽ ക്രമീകരിച്ചിരുന്ന സെൻറർ I, II, III കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ട രജിസ്റ്റർ നമ്പർ 100001 മുതൽ 100846 വരെയുള്ള ഉദ്യോഗാർഥികൾ കണ്ണമ്മൂലയിലുള്ള ജോൺ കോക്സ് സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് കോളജിൽ (ഫോൺ: 9400368710, 7012448087) പരീക്ഷ എഴുതേണ്ടതാണെന്ന് പി.എസ്.സി അറിയിച്ചു. നേരത്തേ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ അസിസ്റ്റൻറ് ഗ്രേഡ് രണ്ടിലേക്ക് നടന്ന പരീക്ഷ സെൻററും യൂനിവേഴ്സിറ്റിയിൽനിന്ന് മാറ്റിയിരുന്നു.
