Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

32 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു

text_fields
bookmark_border
കരട് പട്ടിക സെപ്തംബർ 20 ന് പ്രസിദ്ധീകരിക്കും
32 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു
cancel

തിരുവനന്തപുരം: 32 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു. മലപ്പുറം ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന lzരഞ്ഞെടുപ്പ് കമീഷൻ പുതുക്കുന്നത്. കരട് വോട്ടർപട്ടിക സെപ്തംബർ 20 നും അന്തിമപട്ടിക ഒക്ടോബർ 19 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാൻ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്തംബർ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി 1 നോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹതയുള്ളത്. അതിനായി sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം.

പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിൻറ്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

12 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത് വാർഡ്, നാല് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ആകസ്മിക ഒഴിവുകളുള്ളത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Update of electoral roll for by-elections in 32 local wards
Next Story