Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാന്ധിയുടെ ആശയങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് അസഹിഷ്ണുത -വി. മുരളീധരന്‍

text_fields
bookmark_border
ഗാന്ധിയുടെ ആശയങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് അസഹിഷ്ണുത -വി. മുരളീധരന്‍
cancel

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് അസഹിഷ്ണുതയെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. ഖാദിയെക്കുറിച്ച് മഹാത്മാഗാന്ധിക്ക് ഉണ്ടായിരുന്ന ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ഖാദി കമീഷന്‍ പുറത്തിറക്കിയ കലണ്ടറിനെ വിവാദമാക്കുന്നതിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 

മഹാത്മാഗാന്ധിക്കൊപ്പം ഖാദിയെയും മറന്നത് കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന പല നേതാക്കളെയും അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഐക്യഇന്ത്യക്കുവേണ്ടി നിലകൊണ്ട സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ ബി.ജെ.പി ആദരിച്ചപ്പോഴാണ് ആ പേരുതന്നെ കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത്. അത് അവര്‍ വിവാദമാക്കുകയും ചെയ്തു. 

എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഖാദി കമീഷന്‍ പുനരുദ്ധരിക്കപ്പെട്ടത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഖാദി മുന്നേറുകയാണെന്നതിന് കണക്കുകള്‍ സാക്ഷിയാണ്. ഖാദി വില്‍പനയില്‍ കഴിഞ്ഞവര്‍ഷം 29 ശതമാനം വര്‍ധനയാണുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - v muraleedharan
Next Story