Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിയർഗൈഡൻസ് തൊഴിൽ സമീപനത്തിൽ മാറ്റമുണ്ടാക്കുമെന്ന് വി.ശിവൻകുട്ടി

text_fields
bookmark_border
വാമനപുരം മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കളെ അനുമോദിച്ചു
കരിയർഗൈഡൻസ് തൊഴിൽ സമീപനത്തിൽ മാറ്റമുണ്ടാക്കുമെന്ന് വി.ശിവൻകുട്ടി
cancel

തിരുവനന്തപുരം : സ്‌കൂൾ വിദ്യാഭ്യാസത്തിൽ കരിയർ ഗൈഡൻസിന് നിർണായക പങ്കുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ)-ന്റെ സഹകരണത്തോടെ വാമനപുരം നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച അക്ഷരോത്സവം 2023 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാർഥികൾക്ക് അവരുടെ താത്പര്യങ്ങൾക്കും അഭിരുചിക്കും മൂല്യങ്ങൾക്കുമനുസരിച്ചുള്ള തൊഴിൽ സാധ്യതകൾ മനസിലാക്കുന്നതിന് കരിയർ ഗൈഡൻസ് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കരിയർ ആസൂത്രണത്തിൽ സജീവമായ സമീപനം വളർത്തുന്നതിലൂടെ വിദ്യാർഥികൾക്ക് തൊഴിൽ വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുവാനും പ്രൊഫഷണൽ ജീവിതത്തിൽ മികച്ച തീരുമാനമെടുക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

വെഞ്ഞാറമൂട് കീഴായികോണം സ്മിത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് വകുപ്പ് ഡയറക്ടർ വീണ എൻ. മാധവൻ മുഖ്യ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - V. Sivankutty that career guidance will change the approach to work
Next Story