വാളയാർ കേസ്: സി.ഡബ്ല്യൂ.സി ചെയര്‍മാെൻറ വാദം തെറ്റെന്നതിന് കോടതിരേഖ തെളിവ്
text_fieldsപാലക്കാട്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായ ശേഷം വാളയാര്‍ പീഡനക്കേസിലെ പ്രതിക്കുവേണ്ടി ഹാജരായില ്ലെന്ന അഡ്വ. എൻ. രാജേഷിെൻറ വാദം തെറ്റെന്നതിന് തെളിവായി കോടതിരേഖ.
മേയ് മൂന്നിന് കേസ് പരിഗണിച്ചപ്പോള ് രാജേഷ് അവധി അപേക്ഷ നല്കി. സി.ഡബ്ല്യൂ.സി ചെയര്മാന് എന്ന നിലയില്‍ തിരക്കുള്ളതിനാല്‍ അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം കോടതി അനുവദിച്ചതിെൻറ രേഖയാണ് പുറത്തുവന്നത്. അഡ്വ. എന്‍. രാജേഷ് കഴിഞ്ഞ മാര്‍ച്ച് ആറിനാണ് സി.ഡബ്ല്യൂ.സി ചെയര്‍മാനായി നിയമിതനായത്.
ഒന്നരവർഷം മുമ്പ് വക്കാലത്ത് ഏറ്റെടുത്ത 19 കേസുകൾ പാലക്കാട് പോക്സോ കോടതിയിൽ ഉണ്ടായിരുന്നുവെന്നും ചെയർമാനായി ചുമതലയേൽക്കുന്നതിന് മുമ്പുതന്നെ ഇൗ കേസുകളിൽ വക്കാലത്ത് ഒഴിഞ്ഞിരുന്നെന്നുമാണ് രാജേഷിെൻറ വാദം. എന്നാൽ, മേയ് ആദ്യവാരം രാജേഷ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായെന്നും മൂന്നിന് അവധി അപേക്ഷ നൽകിയെന്നുമാണ് കോടതിരേഖ തെളിയിക്കുന്നത്.
സംഭവത്തിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഉത്തരവ് പ്രകാരം സാമൂഹികനീതി ഡയറക്ടർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയർത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നും നിലനിൽക്കില്ലെന്നും അഡ്വ. രാജേഷ് പറഞ്ഞു.
