തള്ളിപ്പറയുന്നത് കേൾക്കാൻ മാത്രമുള്ള ജന്മമായി കെ.ടി. ജലീൽ മാറി -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: തള്ളിപ്പറയുന്നത് കേൾക്കാൻ മാത്രമുള്ള ജന്മമായി കെ.ടി. ജലീൽ മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എ.ആർ നഗർ സഹകരണബാങ്ക് ക്രമക്കേട് അന്വേഷണത്തിന് ഇ.ഡിയെ ജലീൽ ക്ഷണിച്ചപ്പോൾ അന്ന് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. ഇപ്പോൾ 'മാധ്യമം' പത്രത്തിന്റെ കാര്യത്തിലും ജലീലിനെ മുഖ്യമന്ത്രി തള്ളി -വി.ഡി. സതീശൻ പറഞ്ഞു.
തന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന് ജലീൽ കത്തയച്ചത് തെറ്റാണെന്നും മുഖ്യമന്ത്രി പറയുന്നു. അതേപ്പറ്റി ചോദിക്കാൻ സൗകര്യം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ഭുതകരമാണ്.
ജലീൽ ലോകയുക്തയെപ്പറ്റി പറഞ്ഞത് മുഖ്യമന്ത്രി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അത് മുഖ്യമന്ത്രിയുടെ അറിവോടെ ആയതിനാലായിരിക്കുമെന്നും സതീശൻ പറഞ്ഞു.

