Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എൻ.എൻ. കൃഷ്ണദാസ് ഉപയോഗിച്ചത് സി.പി.എമ്മിന്‍റെ ഭാഷ’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

text_fields
bookmark_border
VD Satheesan, NN Krishnadas
cancel

മലപ്പുറം: മാധ്യമപ്രവർത്തകർക്ക് നേരെയുള്ള എൻ.എൻ കൃഷ്ണദാസിന്‍റെ 'പട്ടി' പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻ.എൻ. കൃഷ്ണദാസ് ഉപയോഗിച്ചത് സി.പി.എമ്മിന്‍റെ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏതെല്ലാം ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ഞങ്ങളോട് ചോദിക്കുന്നത്. ഞങ്ങളൊക്കെ സ്‌നേഹത്തോടും സംയമനത്തോടുമാണ് സംസാരിക്കുന്നത്. പരിഭവമുണ്ടെങ്കില്‍ നിങ്ങളോട് പറയും. പക്ഷെ ഇന്നലെ സി.പി.എം നേതാവ് ഉപയോഗിച്ച ഭാഷ മുകളില്‍ മുതല്‍ താഴെത്തട്ട് വരെയുള്ള സി.പി.എമ്മുകാരുടെ ഭാഷയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെയാണ് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപിച്ചത്. ‘‘ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ കഴുകന്മാരെപ്പോലെ നടക്കുകയല്ലേ. ആരോട് ചര്‍ച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ല. എല്ലാവരോടും സംസാരിക്കുന്നതു പോലെ തന്നോട് സംസാരിക്കരുത്. കോലുംകൊണ്ട് തന്റെ മുന്നിലേക്കു വരേണ്ടെന്നും മാറാന്‍ പറഞ്ഞാല്‍ മാറിക്കൊള്ളണം’’ എന്നുമായിരുന്നു കൃഷ്ണദാസിന്‍റെ പരാമർശങ്ങൾ.

വെളളിയാഴ്ച പ്രവർത്തകരുടെ കരഘോഷങ്ങളോടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ എൽ.ഡി.എഫ് കൺവെൻഷനിൽ കൊണ്ടു വന്നപ്പോഴും എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപം തുടർന്നു. ‘‘സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് പറഞ്ഞവർ ലജ്ജിച്ച് തല താഴ്ത്തുക. രാവിലെ മുതൽ ഇപ്പോഴും ഇറച്ചിക്കടക്കു മുന്നിൽ പട്ടികൾ എന്നപോലെ ഷുക്കൂറിന്റെ വീടിനു മുന്നിൽ കാത്തുനിന്നവർ തലതാഴ്ത്തുക’’ എന്നു പറഞ്ഞാണ് സദസിലേക്ക് ഷുക്കൂറിനെ കൊണ്ടുവന്നത്.

‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികൾ’ എന്ന വാക്ക് തുടർച്ചയായി പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർ പ്രതികരിച്ചപ്പോഴും ആ പ്രയോഗം തുടർന്നു. ഷുക്കൂറിന്‍റെ പ്രതികരണത്തിന് മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോൾ കൃഷ്ണദാസ് സമ്മതിച്ചില്ല. എങ്ങോട്ടാണ് പോയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ‘‘ഇഷ്ടമുള്ളയിടത്ത് പോകും, നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല’’ എന്നും മറുപടി നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VD Satheesan react to NN Krishnadas Hate Statement against Medias
Next Story