വി.ഡി. സതീശൻ ഇന്ന് സാദിഖലി തങ്ങളെ സന്ദർശിക്കും
text_fieldsമലപ്പുറം: കോൺഗ്രസ് മലപ്പുറം ജില്ല നേതൃകൺവെൻഷനിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച മലപ്പുറത്ത് എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിക്കും.
രാവിലെ ഒമ്പതിന് പാണക്കാട്ടെ വസതിയിലാണ് കൂടിക്കാഴ്ച. ജില്ല കോൺഗ്രസിലെ പ്രശ്നങ്ങളും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും ഫലസ്തീൻ പ്രശ്നവുമടക്കം ചർച്ചയാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് പോരടിക്കുന്നതിലെ ആശങ്ക മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് കഴിഞ്ഞദിവസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

