Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; പമ്പ അട്ടത്തോടിന് സമീപമാണ് അപകടം

text_fields
bookmark_border
vehicle accident
cancel

ശബരിമല: നിലയ്ക്കൽ-പമ്പ റോഡിലെ അട്ടത്തോടിന് സമീപം ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. നിലയ്ക്കലിൽ നിന്നും തീർഥാടകരുമായി പമ്പയിലേക്ക് വന്ന മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

തീർഥാടകരുമായി പമ്പയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാർ ഇടിച്ചു. ഇതിന് പിന്നാലെ വന്ന ടവേര കാറും വാഗണറിന് പുറകു വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

അപകടത്തിൽപ്പെട്ട രണ്ട് കാറുകളുടെയും മുൻവശം പൂർണമായും തകർന്നു. പൊലീസും മോട്ടോർ വാഹന വകുപ്പും എത്തി വാഹനങ്ങൾ അപകടസ്ഥലത്ത് നിന്നും നീക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Vehicles of Sabarimala pilgrims collided
Next Story