എസ്.എൻ ട്രസ്റ്റ്: വെള്ളാപ്പള്ളി നടേശൻ പാനലിന് സമ്പൂർണ വിജയം
text_fieldsചേർത്തല: എസ്.എൻ ട്രസ്റ്റിെൻറ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ചേർത്തല റീജനിൽ 3(ഇ) കാറ്റഗറിയിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം. 45 പ്രതിനിധികളെയാണ് തെരഞ്ഞെടുത്തത്. എതിർപക്ഷത്തുനിന്ന് മൂന്നുപേരാണ് മത്സരിച്ചത്. ആകെയുള്ള 6151 വോട്ടർമാരിൽ 3608 പേരാണ് വോട്ട് ചെയ്തത്. 58.65 ശതമാനമാണ് പോളിങ്.
ആകെയുള്ള 10 മേഖലയിൽ എട്ടിടത്തും ഒൗദ്യോഗിക പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചേർത്തലയിലും കൊല്ലത്തും മാത്രമാണ് മത്സരം നടന്നത്. 3(ഡി) കാറ്റഗറിയിലേക്കുള്ള െതരഞ്ഞെടുപ്പ് 26ന് ചേർത്തല എസ്.എൻ കോളജിൽ നടക്കും. 224 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഒൗദ്യോഗിക പാനലിനെതിരെ 92 പേർ മത്സര രംഗത്തുണ്ട്.
എതിരായി പത്രിക സമർപ്പിച്ച 23 പേർ മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു.

