Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിക്ക് ഞാന്‍ പിന്തുണ കൊടുത്തിട്ട് എന്ത് കാര്യം, ജനം കൊടുക്കുന്നില്ലല്ലോ - വെള്ളാപ്പള്ളി

text_fields
bookmark_border
എൻ.ഡി.എ എൽ.ഡി.എഫിന്‍റെ ഐശ്വര്യമാണ്
Vellappally Natesan
cancel

ആലപ്പുഴ: കേരളത്തിൽ ബി.ജെ.പിക്ക് പൂർണ പിന്തുണ താൻ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോ എന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതുകൊണ്ടല്ലേ ഒരു സീറ്റ് നേടി അകത്തിരിക്കാൻ കഴിയാത്തതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കേരളത്തിലെ എൻ.ഡി.എക്ക് ഐക്യമില്ല. പരസ്പരം കലഹമാണ്. എന്നാൽ, അവർ വളർന്നു കൊണ്ടിരിക്കുകയാണ്. എതിരാളികളുടെ ദോഷം കൊണ്ടാണ് വളരുന്നത്. എൻ.ഡി.എ വളർന്നത് കൊണ്ട് ഗുണം എൽ.ഡി.എഫിന് കിട്ടിയില്ലേ?.

എൻ.ഡി.എ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടൻ തോറ്റതും സജി ചെറിയാൻ ജയിച്ചതും. എൻ.ഡി.എ വോട്ട് പിടിച്ചത് കൊണ്ട് വർക്കല കഹാർ പരാജയപ്പെട്ടു. എൻ.ഡി.എ എൽ.ഡി.എഫിന്‍റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vellappally Natesan react to support to NDA
Next Story