ഗൾഫ് സ്കൂളുകൾക്കും മികച്ചവിജയം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫ് സ്കൂളുകൾക്കും മികച്ചവിജയം. യു.എ.ഇയിലെ ഒമ്പത് സ്കൂളുകളിലായി പരീക്ഷ എഴുതിയ 515 പേരിൽ 508 പേർ വിജയിച്ചു. 98.64 ശതമാനമാണ് വിജയം. ഇതിൽ ഏഴ് സ്കൂളുകൾ പരീക്ഷ എഴുതിയ മുഴുവൻപേരെയും വിജയിപ്പിച്ച് നൂറുമേനി സ്വന്തമാക്കി.
ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ ദി ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബൈ ഗൾഫ് മോഡൽ സ്കൂൾ, ഉമ്മുൽഖുവൈൻ ദ ഇംഗ്ലീഷ് സ്കൂൾ, ഫുജൈറ ദ ഇന്ത്യൻ സ്കൂൾ, അബൂദബി ദ മോഡൽ സ്കൂൾ, അൽെഎൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവയാണ് എല്ലാകുട്ടികെളയും വിജയിപ്പിച്ചത്.
അതേസമയം, കഴിഞ്ഞവർഷം 100 ശതമാനം വിജയം കരസ്ഥമാക്കിയ മറ്റ് രണ്ട് ഗൾഫ് സ്കൂളുകൾക്ക് ഇക്കുറി 98.64 ശതമാനം നേടാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞതവണ ഗൾഫ് മേഖലയിലെ ഒമ്പത് സ്കൂളുകളിലായി പരീക്ഷ എഴുതിയ 533 പേരും വിജയിച്ചിരുന്നു. 38 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസും ലഭിച്ചിരുന്നു.
