Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ്

text_fields
bookmark_border
ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ്
cancel

തിരുവനന്തപുരം: ബന്ധു നിയമനത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ്. തിങ്കളാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. എന്നാൽ മുൻ സർക്കാറിന്‍റെ കാലത്ത് നടന്ന 16 നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയും തിങ്കളാഴ്ച പരിഗണിക്കും.  ജയരാജനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയ വ്യക്തി തന്നെയാണ് യു.ഡി.എഫ് കാലത്തെ നിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്.

പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് അന്വേഷിക്കുന്നത്. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് കോടതിയിലും വിജിലന്‍സിനും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പരാതികള്‍ പ്രത്യേകം അന്വേഷിക്കുന്നതിനു പകരം ഒറ്റ അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ തിരുമാനിച്ചത്.

 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - vigilance court jayarajan
Next Story