Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം. ഷാജിയുടെ വീടുകൾ അളക്കാൻ വിജിലൻസ് നിർദേശം

text_fields
bookmark_border
km shaji
cancel

കോഴിക്കോട്: കെ.​എം. ഷാ​ജി എം.​എ​ൽ.​എ​യു​ടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി വിജിലൻസ്. വീടുകൾ ഒരാഴ്ചക്കുള്ളിൽ അളന്ന് തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനാണ് വിജിലൻസ് നോട്ടീസ് നൽകിയത്. മൂന്നു വർഷം മുമ്പ് കോഴിക്കോട്ടെയും രണ്ട് വർഷം മുമ്പ് കണ്ണൂരിലെയും വീടുകളുടെ നിർമാണം ഷാജി പൂർത്തിയാക്കിയെന്നാണ് വിവരം. ഇതുപ്രകാരം മൂന്നുവർഷം മുമ്പുള്ള സിമിന്‍റ് അടക്കമുള്ള കെട്ടിട നിർമാണ സാമഗ്രികളുടെ വില നിശ്ചയിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിന്‍റെ സഹായവും വിജിലൻസ് തേടിയിട്ടുണ്ട്.

അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഏപ്രിൽ 12ന് കെ.​എം. ഷാ​ജി എം.​എ​ൽ.​എ​യു​ടെ കോ​ഴി​ക്കോ​ട്​ മാ​ലൂ​ർ​കു​ന്നി​ലെ​യും ക​ണ്ണ​ൂ​ർ അ​ല​വി​ൽ മ​ണ​ലി​ലെ​യും വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യിരുന്നു. കണ്ണൂരിലെ വീട്ടിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത അ​ര​ക്കോ​ടി രൂ​പ പി​ടി​കൂ​ടുകയും ചെയ്തു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ളും ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ ഉ​ൾ​പ്പെ​ടെ ബി​നി​ന​സ്​ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ശേ​ഖ​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കിയിരുന്നു. ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്​, ക​ണ്ണൂ​ർ, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലെ സ്വ​ത്തു​ക്ക​ളു​ടെ രേ​ഖ​ക​ളും വി​ജി​ല​ൻ​സ്​ ക​ണ്ടെ​ടു​ത്തു. വി​വി​ധ ബാ​ങ്കു​ക​ളി​ലെ ഷാ​ജി​യു​ടെ​യും ഭാ​ര്യ ആ​ശ​യു​ടെ​യും നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചിട്ടുണ്ട്.

ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ന് പ്ല​സ് ടു ​ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​ന്​ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യു​ടെ ഭാ​ഗ​മാ​യി എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഷാ​ജി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്​ വീ​ടു​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കോ​ർ​പ​റേ​ഷ​​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 3,000 ച​തു​ര​ശ്ര​അ​ടി​യി​ൽ താ​ഴെ വി​സ‌്തീ​ർ​ണ​ത്തി​ൽ വീ​ട‌് നി​ർ​മി​ക്കാ​ൻ അ​നു​മ​തി വാ​ങ്ങി 5,260 ച​തു​ര​ശ്ര അ​ടി​യി​ൽ​ നി​ർ​മി​ച്ചെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Vigilance instruction to measure KM Shaji's houses
Next Story