Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശ്ലീല യൂട്യൂബർ വിജയ് പി. നായർക്ക് ജാമ്യം

text_fields
bookmark_border
vijay p nair
cancel

തിരുവനന്തപുരം: അശ്ലീല യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഡബിംങ്​ ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. എന്നാൽ അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.

യൂട്യൂബ് ചാനലിലൂടെ കേരളത്തിലെ പല പ്രമുഖരായ സ്ത്രീകളേയും പുരുഷന്മാരേയും കുറിച്ച് അശ്ലീലമായ കമന്‍റുകൾ ഉള്ള വിഡിയോ പോസ്റ്റ് ചെയ്തതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കൽ, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുകയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷയിൽ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story