പെരുമാറ്റ ചട്ടലംഘനം: എൽ.ഡി.എഫ് പരാതിയിൽ സുരേഷ് ഗോപിയോട് വിശദീകരണം തേടി
text_fieldsതൃശൂർ: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം തേടി. സി.പി.ഐ ജില്ല സെക്രട്ടറിയും എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ.കെ. വത്സരാജ് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിയോട് വിശദീകരണം തേടിയത്.
സ്ഥാനാര്‍ഥിയുടെ പ്രചാരണ സാമഗ്രികളിൽ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിച്ചും മറ്റും മതസ്പര്‍ധ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഇതിനെതിരെ നേരത്തെ കലക്ടര്‍ക്ക് എല്‍.ഡി.എഫ് നേതൃത്വം പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.

