Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകനെതിരെയുള്ള പ്രതിഷേധം ആസൂത്രിതമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്
text_fieldsbookmark_border
കൊച്ചി: കളമശേരിയിലെ ലീഗ് സ്ഥാനാര്‍ഥിയും തന്റെ മകനുമായ അഡ്വ.അബ്ദുല്‍ ഗഫൂറിനെതിരെ നടക്കുന്നത് ആസൂത്രിത പ്രതിഷേധമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്. പ്രതിഷേധത്തിന് പിന്നില്‍ ആരെന്നറിയാം. ഇപ്പോൾ നടക്കുന്ന പ്രതിഷേധം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ പൊതുവികാരമല്ല. അഡ്വ.അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയത് തന്റെ മകനെന്ന ലേബലിലല്ലെന്നും ഇബ്രാഹിംകുഞ്ഞ് ഒരു ചാനലിനോട് പറഞ്ഞു.
രണ്ട് ടേമിൽ യൂത്ത് ലീഗിന്റെ ജില്ലാ പ്രസിഡന്റായിരുന്നു അബ്ദുല്‍ ഗഫൂറിനെ. അതിനു ശേഷം മുസ്ലിം ലീഗ് എറണാകുളം ജില്ല ജനറൽ സെക്രട്ടറിയായി.
ഇപ്പോൾ വരുന്ന പ്രതിഷേധങ്ങൾക്ക് പിന്നിലുള്ളവർ ആരാണെന്ന് ഞാനിപ്പോൾ പറയുന്നത് ശരിയല്ല. അവരുടെ ലക്ഷ്യം അവർക്ക് മാത്രമണറിയുക. പാർട്ടിയെ മോശമാക്കാനോ,ശിഥിലപ്പെടുത്താനോ ആരു ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

