എ.കെ. ബാലന്റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളി -വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: ‘ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചുകൊടുക്കു’മെന്ന മന്ത്രി എ.കെ. ബാലെൻറ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് വി.എം. സുധീരൻ. നിയമവ്യവസ്ഥയിൽ നിന്നുകൊണ്ട് നീതിയും ന്യായവും ഉറപ്പാക്കാൻ ബാധ്യതപ്പെട്ട മന്ത്രി അണികളെ അക്രമത്തിന് ആഹ്വാനംചെയ്തിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ചോരക്കുചോര, ജീവന് ജീവൻ, കൊലയ്ക്ക് കൊല എന്ന കാട്ടാളനിയമത്തിെൻറ വക്താവായി മാറിയിരിക്കുകയാണ് മന്ത്രി. അണികളെ നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്ന മന്ത്രിക്കെതിരെ കേസെടുക്കണം. എ.കെ. ബാലൻ എത്രയുംപെട്ടെന്ന് രാജിെവച്ച് സ്ഥാനമൊഴിയണം. പൊലീസിെൻറ പണി പൊലീസ് കൃത്യമായി ചെയ്യണം. അതിന് സർക്കാർ അവരെ അനുവദിക്കുകയും ചെയ്യണം. അതിന് മനസ്സില്ലെങ്കിൽ അധികാരമൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്ലതെന്നും സുധീരൻ േഫസ്ബുക്കിൽ കുറിച്ചു.
