ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യെൻറ പരിശ്രമമാണ്..സഹായിക്കണം- വി.ടി. ബൽറാം
text_fieldsപാലക്കാട്: കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളജ് ഓർഡിനൻസ് വിവാദത്തിൽ തന്നെ വിമർശിച്ച കോൺഗ്രസ് എം.എൽ.എമാർക്ക് മറുപടിയുമായി വി.ടി. ബൽറാം എം.എൽ.എ. ‘‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യെൻറ പരിശ്രമമാണ്. മൊത്തം ഷോ ഓഫാണ്. സഹായിക്കണം ബ്ലീസ്...’’എന്ന അടിക്കുറിപ്പോടെയാണ് ബൽറാം തെൻറ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ സ്വാശ്രയ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പ്രവേശനം സാധുവാക്കാൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വിയോജിച്ച ഏക എം.എൽ.എയായിരുന്നു വി.ടി. ബൽറാം. ബൽറാമിെൻറ നിലപാടിനെതിരെ കോൺഗ്രസിലെ യുവ എം.എൽ.എമാരായ കെ.എസ്. ശബരീനാഥും റോജി എം. ജോണും രംഗത്തെത്തിയിരുന്നു.
ബില്ലിനെ പാർട്ടിവേദികളിൽ എതിർക്കാതെ അവസാനദിവസം ബോട്ടിൽനിന്ന് ചാടുന്നതല്ല ഹീറോയിസം എന്നായിരുന്നു ശബരീനാഥിെൻറ പ്രതികരണം.
ലൈക്കുകൾക്കും കൈയടികൾക്കും വേണ്ടി ധാർമിക ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കണമെന്നായിരുന്നു റോജി എം. ജോണിെൻറ വിമർശനം.ബൽറാമിെൻറ നിലപാടിനെ പിന്തുണച്ച് ബെന്നി ബെഹനാനും അനിൽ അക്കരെയും രംഗത്തെത്തിയിരുന്നു.
