Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം’; പരിഹാസ പോസ്റ്റുമായി വി.ടി. ബൽറാം
text_fieldsbookmark_border
കോഴിക്കോട്: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിന്‍റെ രാജി ആവശ്യം ശക്തമായതോടെ പരിഹാസ പോസ്റ്റുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം.
'ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം' എന്ന ഇടത് മുദ്രാവാക്യം വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഷ്ടി ചുരുട്ടി നിൽക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വി.ടി. ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പിണറായി ഡാ♥️
സഖാവ് ഡാ ♥️♥️
ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം ♥️♥️♥️
രഞ്ജിത്ത് സഖാവ് രാജിവച്ചതിന് ശേഷം ഇടാമെന്ന് വെച്ച് ഇരുന്നതാണ് ഈ ഫോട്ടോ.
എത്രയാന്ന് വച്ചാ കാത്തിരിക്കുക,
ഞാൻ ഇപ്പോഴേ ഇട്ടു.
Next Story

