Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​'മലക്കംമറിഞ്ഞ് ശീലമുള്ള സ്ഥാനാർഥിയെ കിട്ടിയെന്ന് വിചാരിച്ച് ആ പാവത്തിനെ വട്ടുകളിപ്പിക്കരുത്​'; പരിഹാസവുമായി വി.ടി ബൽറാം

text_fields
bookmark_border
​മലക്കംമറിഞ്ഞ് ശീലമുള്ള സ്ഥാനാർഥിയെ കിട്ടിയെന്ന് വിചാരിച്ച് ആ പാവത്തിനെ വട്ടുകളിപ്പിക്കരുത്​; പരിഹാസവുമായി വി.ടി ബൽറാം
cancel

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. സരിന്റെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. നേരത്തെ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ പാതിരാത്രി പൊലീസ് റെയ്ഡ് നടത്തിയത് ഷാഫിയുടെ നാടകമാണെന്ന് പി.സരിൻ പറഞ്ഞിരുന്നു.

എന്നാൽ, സരിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്തെത്തുകയും ചെയ്തു. തുടർന്ന് സരിൻ വിഷയത്തിൽ നിലപാട് മാറ്റി. തുടർന്ന് സംഭവം ഷാഫിയുടെ തിരക്കഥയാണെന്ന് സംസ്ഥാന സെക്രട്ടറി നിലപാടെടുത്തതോടെ സരിൻ വീണ്ടും മലക്കംമറിഞ്ഞുവെന്നാണ് വി.ടി ബൽറാം ആരോപിക്കുന്നത്. പിന്നീട് നീല പെട്ടിയും പൊക്കിപിടിച്ച് നടക്കാൻ നാണമില്ലേയെന്ന് പാലക്കാട്ടെ എൽ.ഡി.എഫ് നേതാവ് എൻ.എൻ കൃഷ്ണദാസ് പറഞ്ഞതോടെ സരിൻ വീണ്ടും മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞുവെന്നാണ് വി.ടി ബൽറാം ആരോപിക്കുന്നത്.

മലക്കം മറിഞ്ഞ് നല്ല ശീലമുള്ള സ്ഥാനാർഥിയെ കയ്യിൽ കിട്ടിയെന്ന് വെച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുതെന്ന് സി.പി.എം നേതാക്കളോട് പറഞ്ഞാണ് വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VT Balram with sarcasm against P.Sarin
Next Story