Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ -​ വി.ടി. ബൽറാം

text_fields
bookmark_border
ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ -​ വി.ടി. ബൽറാം
cancel

ചങ്ങരംകുളം: ഇന്ത്യയിൽ സി.പി.എമ്മിന്​ ഒരു രാഷ്​ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതി​​​െൻറ തെളിവാണ്‌ തെ രഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ വിദേശയാത്രയെന്ന് വി.ടി. ബൽറാം എം.എൽ .എ. രാജ്യത്തെ സി.പി.എമ്മി​​​െൻറ ഏക മുഖ്യമന്ത്രിക്ക്‌ മറ്റൊരു സംസ്ഥാനത്തും പ്രചാരണച്ചുമതല പോലുമില്ലെന്നത്‌ കൗതുകകരമാണ്​.

സി.പി.എം നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായിരുന്ന അലിമോൻ നരണിപ്പുഴക്ക്‌ കോൺഗ്രസ്​ അംഗത്വം നൽകുന്ന സ്വീകരണ യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്നംമുക്ക്‌ മണ്ഡലം കോൺഗ്രസ്​ പ്രസിഡൻറ്​ നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ്‌ അംഗത്വ വിതരണം നടത്തി. പി.ടി. അജയ്‌ മോഹൻ, വി.എ. കരീം, അഡ്വ. സിദ്ദിഖ്‌ പന്താവൂർ, ഷംസു കല്ലാട്ടേൽ, വി. മുഹമ്മദ്‌ നവാസ്‌, കെ. മുരളീധരൻ, കാരയിൽ അപ്പു, ഫാരിസ്‌ നരണിപ്പുഴ, ദാസൻ എടമന എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vt balram
Next Story