Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ നടക്കുന്നത് വഖഫ് ബോർഡിന്‍റെ ‘ലാൻഡ് ജിഹാദ്’; വിവാദ പരാമർശവുമായി തേജസ്വി സൂര്യ

text_fields
bookmark_border
'ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപ്പെടെ കേരളത്തിൽ കൈയേറുന്നുണ്ട്'
Tejaswi Surya
cancel

പാലക്കാട്: പാലക്കാട് ധോണിയിലും നൂറണിയിലും കൽപാത്തിയിലും വഖഫ് ബോർഡ് സ്ഥലം കൈയേറുകയാണെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. കേരളത്തിൽ നടക്കുന്നത് വഖഫ് ബോർഡിന്‍റെ ലാൻഡ് ജിഹാദാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപ്പെടെ കേരളത്തിൽ കൈയേറുന്നുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും വഖഫ് കൈയേറ്റങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്ത് 28 സ്ഥലങ്ങളിൽ ഇത്തരത്തിൽ വഖഫ് അധിനിവേശം നടക്കുന്നു. പാലക്കാട്ടെ ജനങ്ങൾ ഈ വിഷയം ഗൗരവത്തിൽ കാണണം.

അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ മോദി സർക്കാർ വഖഫ് ബോർഡ് ആക്ടിൽ ഭേദഗതി കൊണ്ടുവരും. കേരളത്തിലെ ക്രിസ്ത്യൻ, ഹിന്ദു സമൂഹങ്ങൾക്ക് ആശങ്ക വേ​ണ്ടെന്നും നരേന്ദ്ര മോദി ഭരിക്കുന്ന കാലത്തോളം വഖഫ് ബോർഡ് നിങ്ങളുടെ ഭൂമി തട്ടിയെടുക്കില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Waqf Board's 'Land Jihad' in Kerala
Next Story