Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളമെടുക്കാനത്തെിയ വീട്ടമ്മമാരെ കുളത്തിന്‍െറ ഉടമ കല്ലെറിഞ്ഞോടിച്ചു

text_fields
bookmark_border
വെള്ളമെടുക്കാനത്തെിയ വീട്ടമ്മമാരെ കുളത്തിന്‍െറ ഉടമ കല്ലെറിഞ്ഞോടിച്ചു
cancel

നെടുങ്കണ്ടം: സ്വകാര്യ വ്യക്തിയുടെ കുളത്തില്‍നിന്ന് വെള്ളം ശേഖരിക്കാനത്തെിയ വീട്ടമ്മമാരെ കുളത്തിന്‍െറ ഉടമ കല്ളെറിഞ്ഞോടിച്ച സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. സമീപവാസികളായ അഞ്ച് വീട്ടമ്മമാരാണ് സ്വകാര്യ വ്യക്തിയുടെ കുളത്തില്‍നിന്ന് വെള്ളം ശേഖരിക്കാന്‍ പോയത്. സ്ഥലമുടമ കുളത്തിന് സമീപത്തുള്ള ഷെഡില്‍ പതിയിരുന്ന് കല്ളെറിയുകയായിരുന്നു.

ഓട്ടത്തിനിടയില്‍ പാറക്കെട്ടില്‍വീണ് കോമ്പയാര്‍ പൊന്നാങ്കാണി പന്തപ്ളാക്കല്‍ രവിയുടെ ഭാര്യ രേണുകക്ക് (33) പരിക്കേറ്റു. ഇവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നാക്ക വിഭാഗത്തില്‍പെട്ട വീട്ടമ്മയാണ് രേണുക. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഈ കുളത്തില്‍നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥലമുടമ വെള്ളം എടുക്കുന്നത് തടഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - water
Next Story