Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയിൽ വയനാട് കലക്ടർ അദീല അബ്ദുല്ലയും

text_fields
bookmark_border
മുൻഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്
മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയിൽ വയനാട് കലക്ടർ അദീല അബ്ദുല്ലയും
cancel

കൽപറ്റ: പ്രവർത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയിൽ വയനാട് കലക്ടർ അദീല അബ്ദുല്ലയും. 12 കലക്ടർമാർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുല്ല ഇടംപിടിച്ചത്. ഇവർ ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള അഞ്ച് കലക്ടർമാർ പട്ടികയിലുണ്ട്.

മുൻഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. പുരസ്കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിർണയം സെപ്റ്റംബർ 11ന് നടക്കും. പ്രവർത്തന നേട്ടങ്ങളെ കുറിച്ച് കലക്ടർമാർ 15 മിനുട്ട് നീണ്ടുനിൽക്കുന്ന പവർ പോയിന്‍റ് അവതരണം ഈ ഘട്ടത്തിൽ നടത്തേണ്ടതുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വയനാട് ജില്ലയിലെ മുൻഗണനാ മേഖലകളിൽ വായ്പ ലഭ്യമാക്കുന്നതിന് നടപ്പാക്കിയ പ്രധാന പദ്ധതി കിസാൻ ക്രെഡിറ്റ് കാർഡ് ആണെന്ന് കലക്ടർ അദീല പറഞ്ഞു. 63,229 പുതിയ കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കിയിട്ടുണ്ട്. 900.45 കോടിയുടെ വായ്പ ഇതുവഴി ലഭ്യമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും മറ്റ് വികസന ഏജൻസികളുടെയും പദ്ധതികൾ നടപ്പാക്കാനാണ് കൂടുതൽ ശ്രദ്ധ നൽകിയത്

രണ്ട് വർഷത്തിനിടെ ജില്ലയിൽ ആകെ 9510.64 കോടിയുടെ വായ്പയാണ് ലഭ്യമാക്കിയത്. ഇതിന്‍റെ 94.75 ശതമാനവും മുൻഗണനാ മേഖലകളായ കൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയവക്കായാണ് മാറ്റിവെച്ചത് -അദീല അബ്ദുല്ല പറഞ്ഞു.

34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കലക്ടറായി ചുമതലയേറ്റത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story