Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് 20 ലക്ഷം സംഭാവന നൽകി ചിയാൻ വിക്രം

text_fields
bookmark_border
Chiyaan Vikram
cancel
camera_alt

ചിയാൻ വിക്രം

വയനാട് ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ചിയാൻ വിക്രമിന്റെ സഹായ ഹസ്തം. ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് നടൻ സംഭാവന നൽകിയത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തത്തിൽ അതിയായി വേദനിക്കുന്നു എന്നും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയതായും അദ്ദേഹം എക്സിൽ കുറിച്ചു.

കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. നൂറുകണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. വയനാട്ടിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. സംവിധായകൻ പാ രഞ്ജിത്തിന്‍റെ തങ്കലാൻ സിനിമയുടെ പ്രൊമോഷൻ തിരക്കിനിടെയാണ് ദുരന്ത വിവരം ചിയാൻ വിക്രം അറിയുന്നത്. ആഗസ്റ്റ് 15 നാണ് തങ്കലാൻ റിലീസ് ചെയ്യുന്നത്. കീർത്തി സുരേഷ് അഭിനയിച്ച രഘുതത്തയുടെയും റിലീസ് അന്നുതന്നെയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad Landslide Disaster
Next Story