പുല്ലരിയാൻ പോയ ദമ്പതികൾ കടുവക്ക് മുന്നിൽപെട്ടു
text_fieldsകടുവയുടെ മുന്നിൽപെട്ട വർഗീസും ഭാര്യ ആനീസും
വാകേരി: പുല്ലരിയാൻ വയലിൽ പോയ ദമ്പതികൾ കടുവയുടെ മുന്നിൽപെട്ടു.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെ വാകേരി വട്ടത്താനി ചൂണ്ടിയാനിക്കവലയിലെ ആണ്ടൂർ വർഗീസും ഭാര്യ ആനീസും ഒന്നിച്ചാണ് വീടിന് സമീപത്തെ വയലിൽ പുല്ലരിയാൻ പോയത്.
പുല്ലരിയുന്നതിനിടെ അഞ്ചു മീറ്റർ അകലെയായി ഇരുവരും കടുവയെ കാണുകയായിരുന്നു. പേടിച്ചുവിറച്ച വർഗീസും ഭാര്യയും ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശത്ത് വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. പാപ്ലശ്ശേരിയിൽ ഉച്ചക്ക് മൂന്നാം ക്ലാസുകാരിയും കടുവയെ കണ്ടിരുന്നു. ഇതിനിടെ പശുവിനെ കൊന്ന കല്ലൂര്‍ക്കുന്നിലെ വാകയില്‍ സന്തോഷിന്റെ വീട്ടിലെ ആട്ടിൻകൂടിന് സമീപം രാത്രി ഏഴേ മുക്കാലോടെ കടുവ വീണ്ടുമെത്തി.

