Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത്​ ജില്ലകളിൽ മഴക്ക്​ സാധ്യത

text_fields
bookmark_border
ഒമ്പത്​ ജില്ലകളിൽ മഴക്ക്​ സാധ്യത
cancel

തിരുവനന്തപുരം: ഒമ്പത്​ ജില്ലകളിൽ ഇന്ന്​ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ചിലയിടങ്ങളിലാണ്​ മഴക്ക്​ സാധ്യതയുള്ളത്​. ബുറെവി ചുഴലിക്കാറ്റ്​ ഇന്ന്​ കേരളത്തിലെത്തുന്ന സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്​. അഞ്ചുജില്ലകളിൽ ഇന്ന്​ പൊതു അവധിയുമുണ്ട്​. അതേസമയം, കാറ്റിൻെറ വേഗത കുറഞ്ഞിട്ടുണ്ടെന്നത്​ ആശ്വാസകരമാണ്​.

മണിക്കൂറിൽ 55-65 കിലോമീറ്ററായി കാറ്റിൻെറ വേഗത കുറഞ്ഞിട്ടുണ്ട്​. കുടുതൽ വെല്ലുവിളികളുയർത്താതെ ബുറെവി അറബിക്കടലിലേക്ക്​ പ്രവേശിക്കുമെന്നാണ്​ ഇപ്പോൾ കരുതുന്നത്​.

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‍നാട്ടിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ദുർബലമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ഇതോടെ സംസ്ഥാനത്ത് ബുറെവി ആശങ്ക ഒഴിയുകയാണ്. അഞ്ച് ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക്​ കടലിൽ പോകാൻ നിയന്ത്രണങ്ങൾ ഉണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story