Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: നൂല്‍പ്പുഴ മുണ്ടകൊല്ലിയില്‍ വയോധികനെ കാട്ടാന ആക്രമിച്ചുകൊന്നു. കര്‍ണ്ണാടക ഷിമോഗ സ്വദേശി കുമരന് (70- മാധവ) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലി ആനപാലം ഭാഗത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
നൂല്‍പ്പുഴ മൂക്കുത്തിക്കുന്ന് ചെക്ക് പോസ്റ്റിന് സമീപമുള്ള വാടക ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ മുണ്ടക്കൊല്ലിയിലേക്ക് കൂലിപണിക്കായി വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
