Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കുനേ​രെ കാ​ട്ടാ​ന​ ആ​ക്ര​മ​ണം

text_fields
bookmark_border
ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കുനേ​രെ കാ​ട്ടാ​ന​ ആ​ക്ര​മ​ണം
cancel

ആ​മ്പ​ല്ലൂ​ർ: ചി​മ്മി​നി ഡാം ​റോ​ഡി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളാ​യ പു​ലി​ക്ക​ണ്ണി പ​ള്ളി​പ്പു​റ​ത്ത് ഷ​ക്കീ​ർ (51) മ​ക​ൻ ആ​രി​ഫ് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന് വ​ലി​യ​കു​ളം ആ​റ​ള​പാ​ടി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. റോ​ഡി​ലെ വ​ള​വി​ൽ നി​ന്നി​രു​ന്ന ഒ​റ്റ​യാ​നാ​ണ് ഇ​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

വ​ള​വ് തി​രി​ഞ്ഞ​യു​ട​നെ​യാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ർ ന​ടു​റോ​ഡി​ൽ നി​ന്നി​രു​ന്ന ആ​ന​യെ ക​ണ്ട​ത്. ബൈ​ക്കി​ന് നേ​രെ വ​ന്ന ആ​ന​യെ ക​ണ്ട് ഇ​രും​വ​രും ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. റ​ബ​ർ തോ​ട്ട​ത്തി​ലൂ​ടെ ഓ​ടു​ന്ന​തി​നി​ടെ മ​ര​ക്ക​മ്പ് കൊ​ണ്ട് ആ​രി​ഫി‍െൻറ വ​യ​റി​ലും കാ​ലി​ലും പ​രി​ക്കേ​റ്റു. ഷ​ക്കീ​റി​നും നി​സാ​ര പ​രി​ക്കേ​റ്റു. ആ​രി​ഫ് പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ന ച​വി​ട്ടി ഇ​വ​രു​ടെ ബൈ​ക്കി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

കാട്ടാന കൃഷി നശിപ്പിച്ചു

ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിച്ചു. പാലംകുന്നേൽ ജോസി‍െൻറ നൂറോളം വാഴകളും കമുക്, തെങ്ങ് എന്നിവയും നശിപ്പിച്ചു. കൈപ്പറമ്പാടൻ ടൈറ്റസി‍െൻറ വളപ്പിലെ കമ്പിവേലി തകർക്കുകയും റംബൂട്ടാൻ മരങ്ങൾ നശിപ്പിക്കുകയും ചെയ്തു. പതിവായി മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ മൗനംപാലിക്കുന്നതായി കർഷകർ ആരോപിച്ചു.

പരാതിപ്പെട്ടിട്ടും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.

എന്തെങ്കിലും പരിഹാര നടപടികൾക്കായി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസിന് മുന്നിൽ കർഷകർ രണ്ടുതവണ സമരം നടത്തി. ഇതുവരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story