ജോലിക്കിടെ കാട്ടാന; വാച്ചർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsഒറ്റയാന്റെ മുന്നിൽപ്പെട്ട്
കാലിന് പരിക്കേറ്റ
ഈശ്വരൻ ചികിത്സയിൽ
മറയൂർ: ചന്ദനസംരക്ഷണ ജോലിയിൽ ഏർപ്പെട്ടിരുന്ന വാച്ചർ ഒറ്റയാന് മുന്നിൽ അകപ്പെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. കാന്തല്ലൂർ കനക്കയംകുടിയിലെ ഈശ്വരനാണ് (52) രക്ഷപ്പെട്ടത്.
മറയൂർ ചന്ദന ഡിവിഷനിൽ കാന്തല്ലൂർ റേഞ്ചിലെ കുണ്ടക്കാട്ടിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചക്ക് കാട്ടിനുള്ളിൽ നടക്കുന്നതിനിടെ ഒറ്റയാൻ അപ്രതീക്ഷിതമായി തൊട്ടടുത്ത് എത്തുകയായിരുന്നു. ആനയെക്കണ്ട് ഓടുന്നതിനിടെ വീണ് കാലിന് പരിക്കേറ്റു.
സമീപത്തുണ്ടായിരുന്ന വാച്ചറെയും പയസ് നഗറിലെ സ്റ്റേഷനിലും വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തി ഈശ്വരനെ ജീപ്പിൽ കോവിൽക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

