വന്യജീവി ഗവേഷണ വിദ്യാർഥി കാട്ടാനയുടെ അടിയേറ്റ് മരിച്ചു
text_fieldsഅഗളി (പാലക്കാട്): വൈൽഡ് ലൈഫ് ഗവേഷണ വിദ്യാർഥി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജസ്ഥാൻ മന്ദോപുർ സ്വദേശി വിശാൽ ശ്രീമാലയാണ് (25) മരിച്ചത്.
ഗവേഷണത്തിന്റെ ഭാഗമായി ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ വിശാൽ ചൊവ്വാഴ്ച രാത്രി എട്ടോടെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പുറത്തിറങ്ങി നടക്കവെ കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു. തുമ്പിക്കൈകൊണ്ട് തട്ടിയെറിഞ്ഞതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചയായിരുന്നു മരണം. രാജസ്ഥാനിലെ കോട്ട യൂനിവേഴ്സിറ്റിയിൽനിന്ന് വൈൽഡ് ലൈഫ് സയൻസിൽ ബി.എസ് സി ബിരുദധാരിയാണ്.

