Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

50 ലക്ഷത്തിലേറെ വില വരുന്ന ഒരുകിലോ എം.ഡി.എം.എയുമായി യുവതി പിടിയിൽ

text_fields
bookmark_border
sarmeen aktar 987987
cancel

ആലുവ: ഒരുകിലോ എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ. ബംഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തറിനെയാണ്​ (26) ആലുവ റെയിൽവേ സ്റ്റേഷനിൽ റൂറൽ ജില്ല ഡാൻസാഫ്​ ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. പൊലീസിന്​ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിപണയിൽ 50 ലക്ഷത്തിലേറെ രൂപ വരുന്ന രാസലഹരിയാണിത്. വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽനിന്ന്​ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡൽഹിയിൽനിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽതന്നെ തിരിച്ചുപോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷം അവസാനം പറവൂരിൽനിന്ന് 1.850 കിലോഗ്രാം എം.ഡി.എം.എ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്​കരിച്ച് അന്വേഷണം നടക്കുകയാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Woman arrested with MDMA worth more than 50 lakhs
Next Story