യുവതി ഓട്ടോയിൽ പ്രസവിച്ചു
text_fieldsകൊടുങ്ങല്ലൂർ: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഓട്ടോയിൽ പ്രസവിച്ചു. മതിലകം കൂളിമുട്ടം സ്വദേശിനിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ കടിഞ്ഞൂൽ പ്രസവമാ യിരുന്നു.
വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മക്കും സഹോദരിക്കുമൊപ്പം ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. മാതാവിെൻറ മടിയിൽ തല വെച്ച് സീറ്റിൽ കിടന്നായിരുന്നു പ്രസവം. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച വാഹനത്തിൽ നഴ്സും മറ്റും എത്തി പൊക്കിൾകൊടി വേർപ്പെടുത്തുകയായിരുന്നു.
കുഞ്ഞിനെ ഐ.സി.യുവിലേക്കും അമ്മയെ ലേബർ റൂമിലേക്കും മാറ്റി. ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
