ഹോട്ടൽ വ്യാപാരിയെ ചതിച്ച് പണവുമായി കടന്നുകളഞ്ഞ തൊഴിലാളി അറസ്റ്റിൽ
text_fieldsസണ്ണി മത്തായി
പത്തനംതിട്ട: ഹോട്ടൽ വ്യാപാരിയെ ചതിച്ച് പണവുമായി കടന്നുകളഞ്ഞ ഹോട്ടൽ തൊഴിലാളിയെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ ആനവിരട്ടി എന്ന സ്ഥലത്ത് പ്ലാമൂട്ടിൽ വീട്ടിൽ സണ്ണി മത്തായിയെയാണ് എറണാകുളം പാലാരിവട്ടത്തുനിന്ന് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട തനിമ ഹോട്ടൽ ഉടമ കെ.കെ. നവാസിെൻറ പരാതിയെ തുടർന്നാണ് പൊലീസിെൻറ നടപടി. കോവിഡ്-19മായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ക്വാറൻറീൻ സെൻററിലേക്ക് ഭക്ഷണം കൊടുത്ത വകയിൽ കടയുടമക്ക് കിട്ടേണ്ടിയിരുന്ന മൂന്നരലക്ഷം രൂപ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്തതിനെതിരെ നൽകിയ പരാതിയിലാണ് അറസ്റ്റ്. എസ്.ഐ രവീന്ദ്രൻ നായർ, എസ്.സി.പി.ഒമാരായ ബിജു മാത്യു, ജിജു ജോൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

