വിദേശരാജ്യങ്ങളിലെ തൊഴിലാളികളെ റേഷന്‍ കാര്‍ഡില്‍നിന്ന് ഒഴിവാക്കില്ല -മന്ത്രി
text_fieldsകൊല്ലം: വിദേശരാജ്യങ്ങളിലുള്ള തൊഴിലാളികളെ റേഷന്‍കാര്‍ഡില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി ജെ.ആർ. അനിൽ. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തില്‍ ദുഷ്പ്രചാരണം നടക്കുന്നുണ്ട്. ഇന്ത്യ ഒട്ടാകെ ഒരു നടപടിയാണുള്ളത്. മുന്‍ഗണന വിഭാഗത്തിൽ മഞ്ഞനിറമുള്ള കാര്‍ഡുകാര്‍ക്ക് രാജ്യത്തൊട്ടാകെ 35 കിലോ ഭക്ഷ്യധാന്യമാണ് നല്‍കുന്നത്.
ചുവപ്പ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്ത്യയൊട്ടാകെ ഒരാൾക്ക് അഞ്ച് രൂപയാണ്. അന്തർ സംസ്ഥാന തൊഴിലാളികളും ഇവിടെ തൊഴിലെടുക്കുന്നവരുമായിട്ടുള്ളവരുടെ കാര്‍ഡില്‍ അഞ്ച് അംഗങ്ങളുള്ളതില്‍ രണ്ട് അംഗങ്ങള്‍ കേരളത്തിലുണ്ടെങ്കില്‍ അവര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യം കേരളത്തിലെ റേഷന്‍കടകളില്‍നിന്ന് വാങ്ങാനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

