നാല് ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖ പ്രദേശങ്ങളിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ലക്ഷ്വദീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദത്തിെൻറ സഞ്ചാരപാത നിശ്ചയിച്ചിട്ടില്ലെങ്കിലും തെക്കുപടിഞ്ഞാറ് അറബിക്കടൽ, ലക്ഷദ്വീപ് മേഖല, കേരള തീരം, കർണാടക തീരം എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യ ബന്ധനത്തിനായി പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇവിടങ്ങളിൽ, മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
