Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമായ മഴ തുടർന്നേക്കും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

text_fields
bookmark_border
heavy-rain
cancel

കോഴിക്കോട്: തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലക ളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുക യാണ്. കൊന്നക്കാട് മാലോത്തിന് സമീപം വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നുണ്ട്. ഇതേതുടർന്ന് തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുകയാണെന്നാണ് വിവരം. തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. വെള്ളരിക്കുണ്ട് താലൂക്കിൽ ചൈത്രവാഹിനി പുഴയിലും ജലനിരപ്പ് ഉയരുകയാണ്.

ശനിയാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 21ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

22ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒക്ടോബർ 23ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - yellow alert in several districts -kerala news
Next Story