'കേരളത്തിന് എന്റെ നമസ്കാരം, ജയ് ശ്രീരാം'; കേരളത്തിലെത്തും മുമ്പ് മലയാളത്തിൽ ട്വീറ്റുമായി യോഗി
text_fieldsകാസർകോട്: 'ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന ചടങ്ങിനെത്തും മുമ്പ് മലയാളത്തിൽ ട്വീറ്റുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് വൈകീട്ടാണ് യോഗി കാസർകോടെത്തുന്നത്.
''കേരളത്തിന് എന്റെ നമസ്കാരം .ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്.ഇന്ന് ആരംഭിക്കുന്ന ബി.ജെ.പിവിജയയാത്രയിൽ ഞാൻ നിങ്ങളോടൊപ്പം പങ്കുചേരുന്നു. ജയ് ശ്രീരാം'' -യോഗി ട്വീറ്റ് ചെയ്തു.
മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ചിനാണ് വിജയയാത്രയുടെ സമാപന സമ്മേളനം. കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ. സിങ്, കോഴിക്കോട്ട് ദേവേന്ദ്ര ഫഡ്നാവിസ്, മലപ്പുറത്ത് ഷാനവാസ് ഹുസൈൻ, തൃശൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എറണാകുളത്ത് ധനമന്ത്രി നിര്‍മല സീതാരാമൻ, കോട്ടയത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആലപ്പുഴയിൽ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, പത്തനംതിട്ടയിൽ ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി മീനാക്ഷി ലേഖി, പാലക്കാട്ട് നടി ഖുശ്ബു സുന്ദര്‍ എന്നിവർ പങ്കെടുക്കും.

