40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsബാലരാമപുരത്ത് പിടികൂടിയ കഞ്ചാവ് എക്സൈസ് സംഘം പരിശോധിക്കുന്നു
ബാലരാമപുരം: 40 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. പൂവച്ചൽ സ്വദേശി ഷൈജു മാലിക്കിനെ (33) ആണ് പിടികൂടിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കാറിൽ കഞ്ചാവുമായി പോകുമ്പോൾ ബാലരാമപുരം ജങ്ഷന് സമീപത്തായാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ഏഴോടെ എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം അന്തർ സംസ്ഥാന രജിസ്ട്രേഷനുള്ള കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എം.ബി.എക്കരനായ ഷൈജു വിദ്യാർഥികൾക്കുൾപ്പെടെ വിൽക്കുന്നതിനായാണ് കഞ്ചാവ് കൊണ്ടുവന്നത്. ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസ് എൻഫോഴ്സ്മെന്റ് സി.ഐ ഷിബു, എക്സൈസ് ഇൻസ്പെക്ടർ രതീഷ് എന്നിവരടങ്ങുന്ന ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്.

