Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചരസുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
പാലക്കാട്: ചരസുമായി എറണാകുളം സ്വദേശി പാലക്കാട്ട് പിടിയിലായി. കലൂർ സ്വദേശി മുഹമ്മദ് അദീപാണ് (32) പാലക്കാട് ടൗൺ നോർത്ത് പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഇയാളിൽനിന്ന് 100 ഗ്രാം ചരസ് കണ്ടെത്തി. ഹിമാചൽ പ്രദേശിൽനിന്നാണ് ചരസ് എത്തിച്ചതെന്ന് ഇയാൾ മൊഴിനൽകി.
നർകോട്ടിക് സെൽ ഡിവൈ.എസ്.പി എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ടൗൺ എസ്.ഐ വേണുഗോപാൽ, എ.എസ്.ഐ മേരി നാൻസി, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സുനിൽ കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Next Story

