Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റീൽസ് ചിത്രീകരിക്കുന്നതിനിടെ സുഹൃത്തിന്‍റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
ഇടിച്ച വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
റീൽസ് ചിത്രീകരിക്കുന്നതിനിടെ സുഹൃത്തിന്‍റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
cancel

കോഴിക്കോട്: റീൽസ് ചിത്രീകരിക്കുന്നതിനിെട സുഹൃത്തിന്‍റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടി.കെ ആൽവിൻ (21) ആണ് മരിച്ചത്. ബീച്ച് റോഡിൽ വെള്ളയിൽ ഭാ​ഗത്തായിരുന്നു അപകടം.

കോഴിക്കോട്ടെ വാഹന സ്ഥാപനത്തിന് വേണ്ടിയുള്ള വീഡിയോ ആയിരുന്നു റീൽസ് ആയി ചിത്രീകരിച്ചുകൊണ്ടിരുന്നത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ആൽവിൻ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം.

ഇടിച്ച വാഹനത്തിൽ തന്നെ കൂടെയുണ്ടായിരുന്ന യുവാക്കൾ ആൽവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെ മരണം സംഭവിച്ചു.

വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആൽവിന്‍റെ മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - young man died when his friend's car hit him while filming reels
Next Story