Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപകടത്തിൽപെട്ട സുഹൃത്തിനെയുംകൊണ്ട് ആശുപത്രിയിൽ പോകുംവഴി ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
കുലശേഖരം: അപകടത്തിൽ പരിക്കേറ്റ യുവാവിനെയും കൊണ്ട് പോവുകയായിരുന്ന ആംബുലൻസിനെ പിൻതുടർന്ന് ബൈക്കിൽ പോവുകയായിരുന്ന സുഹൃത്തുക്കൾ എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കുകൾ പറ്റി. പേച്ചിപ്പാറ കടമ്പൻ മൂട് സ്വദേശി ഇമ്മാനുവേലിന്റെ മകൻ അജിൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിജിൻ (20) ബൈക്ക് യാത്രികനായ ശെൽവകുമാർ (40) എന്നിവർ ചികിത്സയിലാണ്. മരിച്ച അജിൻ കേറ്ററിങ് ടെക്നോളജി വിദ്യാർഥിയായിരുന്നു. അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
Next Story

