സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsമലപ്പുറം: പാണക്കാട് തൂക്കുപാലത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. ബൈക്ക് യാത്രികനായ വട്ടപറമ്പ് സ്വദേശി മൊയ്തീൻ കുട്ടി (31) ആണ് മരിച്ചത്.
കോട്ടപ്പടിയിലെ സിക്സ് സ്റ്റാർ കൂർബാറിലെ ജീവനകാരനാണ്. കൂൾബാർ അവധിയായതിനാൽ കോട്ടപ്പടി ആശുപത്രി കാന്‍റീനിലെ താൽകാലിക ജോലി കഴിഞ്ഞ് നോമ്പ് തുറക്കാൻ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മൊയ്തീനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്കൂട്ടർ യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്.
പിതാവ്: പരി മായിൻ. മാതാവ്: റുഖിയ. ഭാര്യ: ഫാത്തിമ (മറ്റത്തൂർ). മക്കൾ: ഹൈസിൻ ആദം, 20 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്. സഹോദരങ്ങൾ: അബ്ദുൽ നാസർ, മുഹമ്മദ് റാഷിക്. ഖബറടക്കം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വലിയങ്ങാടി ജുമാ മസ്ജിദിൽ.

