Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തിരുവല്ല: മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും വിശുദ്ധ ഗ്രന്ഥത്തെയും സമൂഹമാധ്യമത്തിലൂടെ അവഹേളിെച്ചന്ന പരാ തിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കാട്ടൂക്കര കല്ലൂർ പുത്തൻപുരക്കൽ എബ്രഹാം ജോൺ മോനിയാണ് (43) അറസ്റ്റിലായത്.
മുത്തൂർ മുസ്ലിം ജമാഅത്ത് അടക്കം അഞ്ച് മഹല്ല് കമ്മിറ്റികൾ തിരുവല്ല പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചക്ക് എബ്രഹാം ജോണിനെ അറസ്റ്റ് ചെയ്തത്. മതസ്പർധ വളർത്തുംവിധമുള്ള വാർത്തകൾ പ്രചരിപ്പിക്കുക, സമൂഹമാധ്യമങ്ങളിലൂടെ ദൈവങ്ങളെയും മതവിശ്വാസത്തെയും അവഹേളിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
നൂറിലധികം പോസ്റ്റുകളും ചിത്രങ്ങളുമാണ് കഴിഞ്ഞ ആറുമാസത്തിനിടെ പെന്തക്കോസ്ത് വിശ്വാസിയായ ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Next Story
